---
title: " ആഹാ, ഇവിടെയാണോ ഉള്ളത്! സ്റ്റേഷനിലെ തൊണ്ടിമുതൽ ഗോഡൗണിൽ; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ മോഷണത്തിൽ നിർണായക കണ്ടെത്തൽ"
english_title: "Sultan Bathery Police Station Thondi Theft Stolen Tobacco Products Recovered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384238/ sultan-bathery-police-station-thondi-theft-tobacco-recovered"
published_at: "2026-09-26T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab74d320efff_sultan-bathery-police-station-thondi-theft-tobacco-recovered.jpg"
keywords: ["Sultan Bathery Police", "Senior Civil Police Officer Sabith", "Banned Tobacco Products", "Wayanad News"]
---

#  ആഹാ, ഇവിടെയാണോ ഉള്ളത്! സ്റ്റേഷനിലെ തൊണ്ടിമുതൽ ഗോഡൗണിൽ; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ മോഷണത്തിൽ നിർണായക കണ്ടെത്തൽ

> **Lead Summary:** **സുൽത്താൻ ബത്തേരി: **സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതൽ സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ കണ്ടെത്തി. കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് തന്നെയാണ് ഇത് സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകിയത്.

## Article Content

**സുൽത്താൻ ബത്തേരി: **സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതൽ സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ കണ്ടെത്തി. കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് തന്നെയാണ് ഇത് സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകിയത്.

കോടതി തൊണ്ടിമുതലായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് ഇത്തരത്തിൽ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സബിത്താണ് സ്റ്റോർ റൂമിൽ നിന്ന് തൊണ്ടിമുതൽ മാറ്റിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ എറണാകുളം കളമശേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മണിയോടെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും. തൊണ്ടിമുതൽ മാറ്റിയ വഴികളെക്കുറിച്ചും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

Stolen thondi recovered from Sultan Bathery Police Station. Thondi was found in godown near station. Accused Senior Civil Police Officer Sabith himself showed police where it was kept. Seven sacks of banned tobacco products kept by court as thondi had gone missing. Based on CCTV footage, police found Sabith moved it from store room. He had absconded and was taken into custody from Kalamassery, Ernakulam. His custody ends today and will be produced before Sultan Bathery court at 11 am. Police continue probe into how thondi was moved and if anyone else involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384238/ sultan-bathery-police-station-thondi-theft-tobacco-recovered)